We have 5 guests and no members online

FlexyTalk

 

കൂടുതല്‍ സൌകര്യത്തോടെ ഫെബ്രുവരി  മുതല്‍ പുതിയ സൈറ്റ്

  image3    

കേരളത്തിലെ ഒരുകുടുംബത്തിലെ ഒരാളെയെങ്കിലും കംമ്പ്യൂട്ടര്‍ സാക്ഷരരാക്കുക. അതുവഴി തുടര്‍ന്നു നടപ്പാക്കുന്ന വിവര സാങ്കേതിക വിപ്ലവത്തിന് ആളുകളെ പ്രാപ്തരാക്കുക, വിവരസാങ്കേതിക വിധ്യ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കുകൂടി ലഭ്യമാക്കുക. വില്ലേജ് തലത്തില്‍ വിവരസാങ്കേതിക വിദ്ധ്യയിലധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി മലപ്പുറത്ത് ആരംഭിച്ച പദ്ധതിയാണ് അക്ഷയ ഇ കേന്ദ്രം. അതിന് കൂടുതല്‍ വികാസം നല്കി കൊണ്ട് പിന്നീട് മറ്റുജില്ലയിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയും കേരളം മുഴുവന്‍ നടപ്പിലാക്കുകയും ചെയ്തു.

ഇന്ന് സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട ഒട്ടനവധി സേവനങ്ങള്‍ ലഭിക്കന്ന ഒരു സേവനകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരും മറ്റ് എല്ലാ ഏജന്‍സികളും കംമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും, അതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്യുമ്പോള്‍ എതാണ്ട് എല്ലാ മേഖലയിലും പബ്ലിക്ക് ലോഗിന്‍ വരികയും എല്ലാവര്‍ക്കും എല്ലാ സൈറ്റിലും കയറാന്‍ കഴിയുകയും ചെയ്യും!
ആധാര്‍ അധിഷ്ടിത സേവനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതോടെ പണമിടപാടുകളും ഏതാണ്ട് സുഗമമാകും ! ഇന്റര്‍നെറ്റ് കഫേകള്‍ക്ക് നാം ചെയ്യുന്ന ജോലികള്‍ അതേ രീതിയില്‍ തന്നെ ചെയ്യാനാകും !  അപ്പോള്‍ നമ്മള്‍ ? നമ്മുടെ നെറ്റ് വര്‍ക്ക് എന്തും ഭംഗിയായും, കൃത്യമായും, വേഗത്തിലും ചെയ്യുന്ന കേന്ദ്രമായിരിക്കണം. പരസ്പര സഹായവും സഹകരണവും കൊണ്ടേ അതു സാധ്യമാകൂ. ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരാള്‍  ക്കൂടി ചെയ്യുമ്പോള്‍ ഒരിക്കലും ആരുടേയും അവസരങ്ങള്‍ നഷ്ടമാകുമെന്ന് തോന്നുന്നില്ല. മറിച്ച് എല്ലാകാര്യങ്ങളിലം പരസ്പരം അറിവ് കൈമാറിയാല്‍ അത് എല്ലാ സെന്ററുകളുടേയും  വരുമാനം വര്‍ദ്ധിപ്പിക്കും. ആരും ആരുടേയും തോളത്തുകയറിനിന്ന് പ്രവര്‍ത്തിക്കാതെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.  നമുക്ക് ഒരു ഏകീകൃത രീതിയും, ഏകീകൃത ഫീയും, നിലനിര്‍ത്താന്‍ പരിശ്രമിക്കാം

"നാം താത്കാലികമായി ഉപയോഗിച്ച ഈ സൈറ്റ് ഏതാനം ദിവസംകൂടിമാത്രം. പകരംഫെബ്രുവരി  മുതല്‍ ദയവായി പുതിയ സൈറ്റായ akshayasahai.com ഉപയോഗിക്കേണ്ടതാണ്. അതിന് അക്ഷയസഹായി എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്."

ChronoForms5

hw

Hello, World!

Currency Converter

Convert 

into

  



Usefull Online Softwares

Hosted and Maintianed by WebSahai.com